-
7 ) മൃഗങ്ങളോടു ചോദിക്ക, അവ നിന്നെ ഉപദേശിക്കും, ആകാശത്തിലെ പക്ഷികളോടു ചോദിക്ക, അവ പറഞ്ഞുതരും,
-
8 ) അല്ല, ഭൂമിയോടു സംഭാഷിക്ക, അതു നിന്നെ ഉപദേശിക്കും, സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
-
9 ) യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
-
10 ) സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
-
11 ) ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?
-
12 ) വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.