AGM 26-July-2025
കർത്താവിൽ പ്രിയരേ, ക്രിസ്തുയേശുവിൽ ഏവർക്കും സ്നേഹവന്ദനം!
ദൈവേഷ്ടമായാൽ, നമ്മുടെ ഇടവകയുടെ ഈ വർഷത്തെ ഹോംലാൻഡ് ഫെല്ലോഷിപ്പ് 2025 ജുലൈ മാസം 26 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ മാരാമൺ റിട്രീറ്റ് സെന്ററിൽ വച്ച് പ്രസിഡന്റ് ബഹു. ബിജു സാം അച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഈ പരിപാടിയിൽ നമ്മുടെ മുൻ വികാരിയും പ്രസിദ്ധ കൺവൻഷൻ പ്രസംഗകനുമായ റവ. എം. സി. സാമൂവേൽ അച്ചൻ മുഖ്യാതിഥിയായി പങ്കെടുക്കും.
എല്ലാവരുടെയും ആത്മാർത്ഥമായ, പ്രാർത്ഥനാപൂർവ്വമായ, സാന്നിദ്ധ്യവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പ് വരുത്തണമേ. ഇതുവരെ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 9562120660 എന്ന WhatsApp നമ്പറിൽ അറിയിക്കുക. ചായ/സ്നാക്ക്സ്, ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിനാണ്.
ഈ വർഷത്തെ കൂടിവരവിൽ 60 വയസ്സ് തികഞ്ഞ മുതിർന്ന അംഗങ്ങളെയും 50 വർഷം കുടുംബജീവിതത്തിൽ പൂർത്തീകരിച്ച ദാമ്പതികളെയും പ്രത്യേകമായി ആദരിക്കുന്നതിന് കമ്മിറ്റിയായി തീരുമാനിച്ചിട്ടുണ്ട്.
അപ്രകാരം മേൽപ്പറഞ്ഞ ഗണത്തിൽ പെടുന്നവർ ദയവായി അവരുടെ പേരുകൾ അറിയിക്കുക.
ഈ കൂട്ടായ്മയുടെ ആകമാനമായ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുമെല്ലോ.
ദൈവം നമ്മെ ഏവരെയും തുടർന്നും കുടുംബമായി അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ, KIMTC Homeland Fellowship ന് വേണ്ടി,
സെക്രട്ടറി.